--- പരസ്യം ---

പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും തൊഴിലുണ്ട്: അതും എറണാകുളത്ത്, 275 ലേറെ ഒഴിവുകള്‍

By admin

Published on:

Follow Us
--- പരസ്യം ---

എറണാകുളം: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 275 ഒഴിവുകളിലേക്ക് ടൗണ്‍ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ച് – മോഡല്‍ കരിയര്‍ സെന്റര്‍ മുവാറ്റുപുഴ ജൂലൈ 24 ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ, ഐടിഐ/ ഡിപ്ലോമ – കാര്‍പെന്ററി, സിഎന്‍സി ഓപ്പറേറ്റര്‍, സിവില്‍ അല്ലെങ്കില്‍ ഇന്റീരിയര്‍ ഡിസൈന്‍, ഡ്രൈവര്‍ (ഹെവി ലൈസ9സ്),ഏതെങ്കിലും ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, ബികോം എന്നീ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം.

താല്പര്യമുള്ളവര്‍ ജൂലൈ 24 ന് നേരിട്ട് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബയോഡാറ്റ അല്ലെങ്കില്‍ റെസ്യുമെ സഹിതം ഹാജരാകുക. പ്രായപരിധി : 18-45 ( പരവാവധി ) സമയം : രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് contactmvpamcc@gmail.com മെയില്‍ ഐഡിയില്‍ കോണ്‍ടാക്ട് ചെയുക. ഫോണ്‍ 04852 814960.

--- പരസ്യം ---

Leave a Comment