--- പരസ്യം ---

പയ്യോളി അങ്ങാടിയിൽ സ്നേഹത്തിൻ്റെ ചായക്കട, പതാകയുയർത്തി നാസർക്ക

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പയ്യോളി അങ്ങാടിയിൽ നാല് പതിറ്റാണ്ട് സ്നേഹത്തിൻ്റെ ചായക്കടയിൽ നാസർ കീഴരിയൂരിൻ്റെ കൈപ്പുണ്യത്തിൻ്റെ മാധുര്യം നുകരാത്തവരായി ആരും തന്നെയില്ല. നാട്ടു വർത്തമാനവും ചായയും പലഹാരങ്ങൾക്കുമപ്പുറം നാല് പതിറ്റാണ്ടിൻ്റെ കർമ്മപഥത്തിൽ ലളിതനായ നാസർക്കാ നാട്ടുകാരുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു.തുറയൂർ സമതാ കലാ സമിതിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ പതാകയുയർത്തലിന് എതിരഭിപ്രായമില്ലാതെ തിരഞ്ഞെടുത്തത് സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ജനതയുടെ അംഗീകാരമായിരുന്നു. സ്വാതന്ത്ര്യ ദിനം ഉയർന്ന വർക്ക് മാത്രമല്ല അധ്വാനിക്കുന്നവരോടൊപ്പവും നിൽക്കുന്നുവെന്ന് ഉറപ്പിക്കുകയാണ് കലാസമിതി. കീഴരിയൂർക്കാരന് ലഭിച്ച ഈ അംഗീകാരം കീഴരിയൂരിൻ്റെ സ്നേഹമനസ്സുകൾക്ക് അഭിമാനം കൂടിയാണ്

--- പരസ്യം ---

Leave a Comment