--- പരസ്യം ---

പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ…?  പരിഹാരം വീട്ടില്‍ തന്നെയുണ്ട്

By admin

Published on:

Follow Us
--- പരസ്യം ---

മഞ്ഞുകാലമായാല്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് പതിവാണ്. പ്രത്യേകിച്ച് ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ക്ക്. ഇത് പലരിലും ആത്മവിശ്വാസക്കുറവുമുണ്ടാക്കും. പാദങ്ങളിലെ ഈര്‍പ്പം നഷ്ടപ്പെടുമ്പോഴാണ് വിണ്ടുകീറല്‍ ഉണ്ടാവുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാദങ്ങളിലെ വിണ്ടുകീറല്‍ ഒഴിവാക്കാവുന്നതാണ്. 

രാത്രി കിടക്കുന്നതിനു മുമ്പ് കാലുകള്‍ കഴുകി വൃത്തിയാക്കി വെളിച്ചെണ്ണയോ എള്ളെണ്ണയോ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. ദിവസേന ഇങ്ങനെ ചെയ്താല്‍ പാദങ്ങളിലെ വിണ്ടുകീറല്‍ ഇല്ലാതാക്കാവുന്നതാണ്. 

വാസ്‌ലിന്‍ കൊണ്ടൊരു വിദ്യയുണ്ട്. ഒരു പാത്രത്തില്‍ കുറച്ച് നേരിയ ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് ഉപ്പും വാസ്‌ലിനും ചേര്‍ത്തു മിക്‌സ് ചെയ്യുക. ഇതില്‍ പാദങ്ങള്‍ ഇറക്കിവയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് സ്‌ക്രബര്‍ ഉപയോഗിച്ച് ഉരച്ചു കഴുകുക. കാലുകള്‍ മനോഹരമായിരിക്കും.

അലോവേരയുടെ ജെല്‍ വിണ്ടുകീറിയ ഭാഗങ്ങളില്‍ പുരട്ടുന്നത് വളരെ നല്ലതാണ്. ഈ ജെല്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളമുപയോഗിച്ചു കഴുകിയാല്‍ മതിയാവും. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്യുക. നല്ല മാറ്റമുണ്ടാവും.

ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്ത് പാദങ്ങളില്‍ പുരട്ടുന്നത് പതിവാക്കിയാല്‍ കാലിലെ വരള്‍ച്ചയും വിളളലും പൂര്‍ണമായും ഒഴിവാക്കാവുന്നതാണ്. 

ചെറുനാരങ്ങാനീരുപയോഗിച്ചും മാര്‍ഗമുണ്ട്. ഇതില്‍ ആസിഡുള്ളതിനാല്‍ തന്നെ ആഴ്ചയില്‍ രണ്ടു തവണ നാരങ്ങാനീര് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങളിലെ വരള്‍ച്ച തടയാന്‍ സഹായിക്കും. 

--- പരസ്യം ---

Leave a Comment