കീഴരിയൂർ :കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് സന്നദ്ധ പ്രവർത്തകർക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം സുനിൽ കുമാർ അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐ. സജീവൻ, ജെ.എച്ച്.ഐമാരായ പങ്കജാക്ഷൻ കെ.പി നീതു. പി,എന്നിവർ ആശംസകൾ നേർന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന കോ- ഓഡിനേറ്റർ എം.ജി പ്രവീൺ, ഫിസിയോ തെറാപ്പിസ്റ്റ് ശ്വേത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.ഡോ. ഉല്ലാസ് സ്വാഗതവും പാലിയേറ്റീവ് കെയർ നേഴ്സ് ഷിനില നന്ദിയും പറഞ്ഞു.
--- പരസ്യം ---