പാസഞ്ചർ ട്രെയിനിൽ തീപിടുത്തം,ഒഴിവായത് വൻ അപകടം.കണ്ണൂരിൽനിന്ന് ഷൊർണൂരിലേക്കു ള്ള 66323-ാംനമ്പർ പാസഞ്ചർ തീവണ്ടി യുടെ അടി ഭാഗത്ത് തീപടർന്നത് യാത്ര ക്കാരിൽ ആശങ്കയു ണ്ടാക്കി.ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർ ത്തിയപ്പോഴാണ് ബോഗിയുടെ അടി ഭാഗത്ത് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്.റെയിൽവേ ജീവന ക്കാരുടെ സമയോചി തമായ ഇടപെടൽ കൊണ്ട് അപകടം ഒഴിവായി. സ്റ്റേഷൻ സൂപ്രണ്ട് ടി. വിനു, പോയിന്റ്റ്സ്മാൻ പ്ര ത്യുവിൻ കീഴരിയൂർ, അഭിനന്ദ് എന്നിവർ ചേർന്നാണ് തീ അണച്ചത്. ബ്രേ ക്ക് ബൈൻഡിങ് മൂലമാണ് തീ ഉണ്ടായതെന്ന് റെയിൽവേ അധി കൃതർ അറിയിച്ചു.സംഭവത്തെക്കുറിച്ച് റെയിൽ വേ അധികൃതർ അന്വേഷണം തുടങ്ങി. തീ അണച്ചതിനുശേഷം അരമണിക്കൂർ വൈകി തീവണ്ടി യാത്ര തുടർന്നു
പാസഞ്ചർ ട്രെയിനിൽ തീപിടുത്തം, സ്റ്റേഷൻ സൂപ്രണ്ട് ടി. വിനു, പോയൻ്റ് സ്മാൻ പ്രത്യുവിൻ കീഴരിയൂർ, അഭിനന്ദ് എന്നിവരുടെ സംയോജിത ഇടപെടൽ അപകടം ഒഴിവായി
By aneesh Sree
Published on:
