പുലരി വായനശാലയുടെ കെട്ടിടത്തിന് മുകൾ ഭാഗത്ത് നടത്തുന്ന വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടങ്ങാൻ ആവശ്യമായ ഫണ്ട് ചട്ടിപ്പുരയിൽ അമ്മദ് (ബുറൈമി ) എന്നിവരുടെ ഓർമ്മയ്ക്കായ് മകൻ സി.പി.റാഷിദ് ബുറൈമി ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് ഉമ്മയുടെയും കുടുബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ പുലരി വായനശാലാ പ്രസിഡണ്ട് ലെനിൻസ്. ടി ഏറ്റുവാങ്ങുന്നു.വായനശാല സെക്രട്ടറി അജീഷ് യൂ.കെ. വൈസ്. പ്രസിഡന്റ് പി.പി ഗോവിന്ദൻകുട്ടി മേനോൻ എന്നിവർ പങ്കെടുത്തു
പരിസര പ്രദേശത്തെ പി എസ് സി വിദ്യാർത്ഥികൾക്കും വായന സൗകര്യത്തിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഓഫീസ് നിർവ്വഹണത്തിനും കെട്ടിട വിപുലീകരണം വളരെ ഉപകാരപ്രദമാകുമെന്നും ഗ്രന്ഥശാലാ പ്രവർത്തകർ അറിയിക്കുന്നതോടൊപ്പം ഈ ഉദ്യമം ഏറ്റെടുത്ത സി.പി റാഷിദിനെ നന്ദിയോടെ അഭിനന്ദിക്കുകയും ചെയ്തു