പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ഉദ്ഘാടനം നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ -കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി ആയ പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം നടുവത്തൂർ യുപി സ്കൂളിൽ വെച്ച് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ കെ നിർമല ഉദ്ഘാടനം നിർവഹിച്ചു.പെൺകുട്ടികൾക്കെതിരെ ഉള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ ഉള്ള സ്വയം രക്ഷാ മാർഗങ്ങൾ കുട്ടികൾ അഭ്യസിക്കേണ്ടത് ആവശ്യമാണെന്നും,വിദ്യാഭ്യാസത്തിലൂടെ മികച്ച വ്യക്തി ആവുകയാണ് പരമ പ്രധാനം എന്നും ഉദ്ഘാടക പ്രസംഗത്തിൽ പ്രസിഡന്റ്‌ സംസാരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രി സുനികുമാർ എൻ എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐസിഡി എസ്സ് സൂപ്പർ വൈസർ ശ്രീമതി വീണ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രി ഐ സജീവൻ,ശ്രീമതി ജലജ കെ കെ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രി ജയരാമൻ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകനായ ശ്രി ഷിജു നന്ദിയും പറഞ്ഞു കരാട്ടെ പരിശീലകരായ അഭിജിത്, ആരതി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment

error: Content is protected !!