--- പരസ്യം ---

പേയ്മെന്റ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി യുപിഐ

By eeyems

Published on:

Follow Us
--- പരസ്യം ---

ഡൽഹി: യുപിഐ പേയ്മെന്റുകൾക്കുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക്.

ചൊവ്വാഴ്ച‌ ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.

രാജ്യത്ത് കുറഞ്ഞകാലം കൊണ്ട് വൻ ജനപ്രീതി നേടിയ പേയ്മെൻ്റ് രീതിയാണ് യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിപ്പിക്കുന്ന സംവിധാനമാണ് ഇത്. തടസ്സമില്ലാത്ത പണമിടപാടുകൾ നടത്താൻ യുപിഐ അനുവദിക്കുന്നു.

നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾ പ്രകാരം, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾ നികുതിക്ക് വിധേയമായിരുന്നു. യുപിഐ ഉപയോഗിച്ച് ഒരു വ്യക്തിക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുകയാണ് ഇത്. ഈ തുകയ്ക്ക് മുകളിലുള്ള ഏതൊരു കൈമാറ്റവും നികുതിക്ക് വിധേയമായിരുന്നു. ഇതാണ് ആർബിഐ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

--- പരസ്യം ---

Leave a Comment