--- പരസ്യം ---

പൊയിൽക്കാവ് കടപ്പുറത്തു കർക്കിടക വാവു ബലിക്കു എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു

By neena

Published on:

Follow Us
--- പരസ്യം ---

പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്രം പൊയിൽക്കാവ് കടപ്പുറത്തു കർക്കിടക വാവു ബലിക്കു എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. കടൽക്ഷോഭം രൂക്ഷമായ സാഹചര്യം കണക്കിലെടുത്തു കൊണ്ട് സുരക്ഷിതമായ രീതിയിൽ ബലി തർപ്പണം നടത്തി തിരിച്ചു പോവനുള്ള ഒരുക്കങ്ങൾ ആണ് ക്ഷേത്രം ഒരുക്കുന്നത്.

ബലി തർപ്പണത്തിനായി സമുദ്ര തീരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തു ആചാര്യൻ ശ്രീ ഷാജി രാജഗിരിയുടെ മുഖ്യ കാർ മികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. ഭക്തർക്ക് ലഖുഭക്ഷണ വിതരവും കൂടാതെ ഫയർ ഫോഴ്സ് ഉൾപ്പെടെ വൻ സുരക്ഷ സംവിധാനവും ഏർപ്പെടുത്തുമെന്നു ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ അറിയിച്ചു.

--- പരസ്യം ---

Leave a Comment