--- പരസ്യം ---

പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണം – കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

By neena

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി: പോലീസ് സേനയിൽ അംഗസംഖ്യ അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അംഗസംഖ്യ ഉയരാത്തത് കാരണം പോലീസിന് കടുത്ത ജാലിഭാരം വരുന്നതാണ് പോലീസിനകത്തെ സമ്മര്‍ദ്ദത്തിന് പ്രധാന കാരണം . റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം.ആര്‍.ബിജു അധ്യക്ഷനായിരുന്നു. നാദാപുരം ഡി.വൈ.എസ്.പി. എ.പി.ചന്ദ്രന്‍,സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.സി.സുഭാഷ് ബാബു,.കെ.പി. ഒ .എ സംസ്ഥാന ജന.സെക്രട്ടറി സി.ആര്‍.ബിജു,ജോ.സെ.പി.പി. മഹേഷ്,വൈസ് പ്രസിഡൻ്റ് വി.ഷാജി, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ജി.പി. അഭിജിത്ത്,ജില്ലാ സെക്രട്ടറി പി.സുകിലേഷ് എന്നിവര്‍ സംസാരിച്ചു. കെ.പി.ഒ.എ.ജില്ലാ സെക്രട്ടറി പി.മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ടും ട്രഷറര്‍ സി.ഗഫൂര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

--- പരസ്യം ---

Leave a Comment