നടുവത്തൂർ : നവംബർ 14 ലോക പ്രമേഹ ദിനവുമായി ബന്ധപ്പെട്ട് റാലി സംഘടിപ്പിച്ചു. പ്രമേഹ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റാലി പ്രിൻസിപ്പൽ അമ്പിളി കെ കെ ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും നവംബർ 14-ന് പ്രമേഹത്തിൻ്റെ വ്യാപനവും അതിൻ്റെ ആഘാതവും ഉയർത്തിക്കാട്ടുന്നതിനും പ്രമേഹത്തിൻ്റെ പ്രതിരോധ നുറുങ്ങുകളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനുമായി അടയാളപ്പെടുത്തുന്ന ഒരു പ്രധാന ആരോഗ്യ സംരക്ഷണ പരിപാടിയാണ്. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, അധ്യാപകരായ സുനിത ആർ, അശ്വതി എം എ, ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ ദേവപ്രിയ എം എം, സൂര്യനന്ദ എസ് എസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
--- പരസ്യം ---