ദോഹ :- ഖത്തർ കീഴരിയൂർ കൂട്ടായ്മ സംഘടിപ്പിക്കുന്ന KIND FEST 2024 എന്ന പരിപാടിയുടെ പോസ്റ്റർ പ്രശസ്ത സിനിമാ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ സഫാരി മാളിൽ വെച്ച് പ്രകാശനം ചെയ്തു. സിനി താരം ബിനു തൃക്കാക്കര ,ഫെസ്റ്റ് കോഡിനേറ്റർ നിസാർ കീഴരിയൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂലൈ 26 ന് 6 മണിക്ക് ഖത്തറിലുള്ള മോഡേൺ ആർട്സ് സെൻററിൽ വെച്ചാണ് പരിപാടി . റിഥം മ്യൂസിക് ബാൻഡിൻ്റെ ഗാനമേളയും ഖത്തറിലെ കലാകാരൻമാരുടെ സിനിമാറ്റിക് ഡാൻസും ഉണ്ടായിരിക്കും