പ്ലസ് ടു വിജയിച്ചവര്‍ക്ക് കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ ജോലി; സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരെയാണ് നിയമിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 15ന് മുന്‍പായി ബയോഡാറ്റ തപാല്‍ മുഖേനയോ, ഇമെയിലിലൂടെയോ അയക്കണം. 

തസ്തിക & ഒഴിവ്

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ കെയര്‍ ടേക്കര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 1 വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

പ്ലസ് ടു പാസായിരിക്കണം. 

കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.

സ്‌പോര്‍ട്‌സ് മേഖലയില്‍ 1 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളമായി പ്രതിമാസം 18390 രൂപ ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെയുള്ള വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം അതില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്, ബയോഡാറ്റയോടൊപ്പം 

Office of Sports Kerala Foundation, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram- 695033 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ എത്തിക്കണം. 

അപേക്ഷ കത്തിന് പുറത്ത് Application for the post of caretaker എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ഏപ്രില്‍ 15.

അപേക്ഷ: Click 

വിജ്ഞാപനം: Click 

--- പരസ്യം ---

Leave a Comment

error: Content is protected !!