--- പരസ്യം ---

ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

By eeyems

Published on:

Follow Us
--- പരസ്യം ---

സ്വാതന്ത്ര്യ ദിനം അടുത്തു വരുന്നതു പ്രമാണിച്ച് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്‌ത്‌ എയർ ഇന്ത്യ എക്സ്പ്രസ്. 1,947 രൂപക്കു വരെ ‘ഫ്രീഡം സെയിലി’ൽ ടിക്കറ്റ് ലഭ്യമാവും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഗസ്റ്റ് അഞ്ചു വരെയാണ് ഓഫർ. സെപ്‌തംബർ 30 വരെയുള്ള ആഭ്യന്തര- വിദേശ യാത്രകൾക്ക് ഉപകരിക്കും.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വെബ്സൈറ്റിൽ നിന്നു തന്നെ (airindiaexpress.com) ภ ചെയ്യണമെന്നാണ് വ്യവസ്ഥ. സീറോ ചെക്ക്- ഇൻ ബാഗേജ് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകൾക്കും അർഹതയുണ്ട്. 15 വിദേശ വിമാനത്താവളങ്ങളിലേക്കും 32 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമാണ് ഫ്രീഡം സെയിൽ ബുക്കിങ് സൗകര്യം.

--- പരസ്യം ---

Leave a Comment