--- പരസ്യം ---

മഞ്ഞപ്പിത്തം പടരുന്നു…..സൽക്കാര വേളകളിൽ വെൽക്കം ഡ്രിങ്കുകൾ ഒഴിവാക്കുക

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്: മഞ്ഞപ്പിത്തം വ്യാപകമാവുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. തണുത്ത വെള്ളവും ഭക്ഷണസാധനങ്ങളിലൂടെയാണ് ഈ രോഗം പടർന്നുപിടിക്കുന്നത്. കഴിവതും പുറമെ നിന്നുള്ള ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക. കുട്ടികൾ കഴിക്കാനിടയുള്ള സിപപ്പ് ,ശീതള പാനീയങ്ങൾ എന്നിവ വിലക്കുക.

ലക്ഷണങ്ങള്‍

പനി, ക്ഷീണം, ഛര്‍ദി വിശഷില്ലായ്മ മൂത്രത്തിലും കണ്ണിലും മഞ്ഞനിറം


പ്രതിരോധ മാർഗങ്ങൾ

സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുക

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക

ഭക്ഷണ സാധനങ്ങൾ അടച്ച് സുക്ഷിക്കുക

കിണറും കക്കൂസും സുരക്ഷിതമായ അകലം പാലിക്കുക

കൂടിവെളള സ്രോതസു കള്‍ ബ്ലീച്ചിംഗ്‌ പൌഡര്‍ ഉപയോഗിച്ച്‌ ക്ലോറിനേറ്റ്‌ ചെയുക

നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മഞ്ഞപിത്തം മരണകാരണമായേക്കാം .


ചികിത്സാ സംവിധാനങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്‌

--- പരസ്യം ---

Leave a Comment