കോഴിക്കോട്: മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജി.എച്ച്.എസ്.എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്.
മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ. മാതാവ് ബിശാറ മുജീബ് (ആരാമം വാരിക). സഹോദരങ്ങൾ: അമാന റഹ്മ, മെഹ്താബ്, ഷാസാദ്.