മയക്കുമരുന്നിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധക്കോട്ട കെട്ടാനുള്ള പ്രവർത്തനങ്ങളിൽ ഒരോ വ്യക്തിയും കുടുംബവും പങ്കു ചേരണമെന്ന് പേരാമ്പ്ര എക്സൈസ് ഇൻസെപെക്ടർ പി സി ബാബു. വരും തലമുറയുടെ കൈകളിലാണ് നാടിന്റെ ഭാവി. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സർഗ്ഗശേഷിയും അപകടത്തിലാക്കാൻ അനുവദിച്ചു കൂടാ. മയക്കുമരുന്നുകളുടെയും ലഹരി പദാർത്ഥങ്ങളുടെയും ഉപഭോഗത്തിൽ നിന്ന് നാടിന്റെ വിമുക്തിക്കായി പ്രവർത്തിക്കാൻ കക്ഷി മത രാഷ്ട്രീയ ഭേദമന്യേ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമസഭയോടനുബന്ധിച്ചു നടന്ന ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
.യോഗത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഇ എം മനോജ് അധ്യക്ഷനായി. വികസന സമിതി കൺവീനവർ കെ കെ സത്യൻ, ഗ്രാമസഭ കോർഡിനേറ്റർ കെ ടി പുഷ്പ എന്നിവർ സംസാരിച്ചു.