മലബാർ കാൻസർ സെന്ററിൽ നിരവധി ഒഴിവുകൾ; ശമ്പളം 25,000 വരെ, പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം: മലബാർ കാൻസർ സെന്ററിൽ വീണ്ടും നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. യോഗ്യത, ഒഴിവുകൾ , ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം

റസിഡന്റ് സ്റ്റാഫ് നഴ്സ്-10 ഒഴിവുകളാണ് ഉള്ളത്. ബി എസ് സി നഴ്സിംഗ്/ ജി എൻ എം/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി കൗൺസിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

റെസിഡന്റ് ഫാർമസിസ്റ്റ്- ഡി ഫാം/ ബി ഫാം. പ്രയപരിധി 30 വയസ്. ഒരു ഒഴിവാണ് ഉള്ളത്. ഡിപ്ലോമയുള്ളവർക്ക് 15,000 രൂപയും ഡിഗ്രി യോഗ്യതയുള്ളവർക്ക് 17,500 രൂപയുമാണ് ശമ്പളം. പേഷ്യന്റ് കെയർ അസിസ്റ്റന്റ്- പ്ലസ്ടു ആണ് യോഗ്യത. പ്രായപരിധി 30 വയസാണ്. 5 ഒഴിവുകൾ ഉണ്ട്. 10,000 രൂപയാണ് ശമ്പളം.

അപേക്ഷ ഫീസ് 100 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് –

https://www.mcc.kerala.gov.in/storage/uploads/jobs/174348458828.pdf

സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനസ്തേഷ്യ / ജനറൽ മെഡിസിൻ / പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി. രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

കരാർ നിയമനം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് ഡയറക്ടർ (മേഖലാ ശാസ്ത്ര കേന്ദ്രം, ചാലക്കുടി), അസിസ്റ്റന്റ് ഡയറക്ടർ (സയൻസ് സിറ്റി, കോട്ടയം) തസ്തികകളിൽ സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 രാവിലെ 10.30 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ (www.kstmuseum.com) ലഭിക്കും. ഫോൺ : 0471 2306024, 0471 2306025.

--- പരസ്യം ---

Leave a Comment

error: Content is protected !!