--- പരസ്യം ---

മഴയിൽ റോഡിൽ ഒഴുകി വന്ന മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി തീരം റസിഡൻസ് അസോസിയേഷൻ

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ : റോഡിൽ മഴയിൽ ഒഴുകി വന്ന മണ്ണ് നീക്കം ചെയ്തു തീരം റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ : മണ്ണാടി -കണ്ണോത്ത് യു.പി സ്കൂൾ റോഡിലേക്ക് മഴയിൽ കല്ലും മണ്ണും ഇറങ്ങി കാൽനടയാത്രക്കും വാഹന യാത്രക്കും പ്രയാസം നേരിട്ടിരുന്നു. ഈ ഗതാഗത തടസ്സമാണ് തീരം പ്രവർത്തകർ ശ്രമദാനത്തിലൂടെ മാറ്റി ഗതാഗത യോഗ്യമാക്കിയത്. കൂടാതെ ജലജീവൻ പൈപ്പിടൽ കാരണം രൂപപ്പെട്ട കുഴികളും അടച്ചു വൃത്തിയാക്കി .ചന്ദ്രൻ എൻ പി , ലെനിൻസ് ടി .ശിവൻ എം. ഗോവിന്ദൻകുട്ടി മേനോൻ, ഷീന ടിടി, ആദിത്യ കെ. അഞ്ചു കെ , രേഷ്മ കെ ,പ്രകാശൻ പി, സത്യൻ കെ കെ, അനുരാഗ് ടി, രാജീവൻ കെ പി. ബിനു വിപി. ചന്ദ്രൻ ടി ടി, അജിത്ത് പി.പി, മനു കെ പി , അഭിരാം എന്നിവർ പങ്കെടുത്തു

--- പരസ്യം ---

Leave a Comment