--- പരസ്യം ---

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ മേറ്റുമാർക്ക് 700 രൂപ പ്രതിദിനവേതനം ലഭിക്കും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ മേറ്റുമാരുടെ വര്‍ധിപ്പിച്ച വേതനം നല്‍കിത്തുടങ്ങി. ഇനിമുതല്‍ ഇവര്‍ക്ക്‌ 700 രൂപ പ്രതിദിനവേ തനം ലഭിക്കും. ഇതുവരെ സാധാരണ തൊഴിലാളിക്ക്‌ നല്‍കി യിരുന്ന വേതനംതന്നെയാണ്‌ മേറ്റുമാര്‍ക്കും നല്‍കിയിരുന്നത്‌. മേറ്റുമാരെ അര്‍ധവിദഗ്ധ തൊഴിലാളിയായി കണക്കാക്കിയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നട പടി. ഒരുമേറ്റിന്റെ കീഴില്‍ കുറഞ്ഞത്‌ 20 തൊഴിലാളികളുണ്ടാ കണം. ഇവരെല്ലാം ഒരുദിവസം പണിചെയ്താല്‍ 20 തൊഴില്‍ദിനമായി കണക്കാക്കും. തൊഴില്‍ദിനങ്ങൾ ശരാശരിയിലും താഴെ യാണെങ്കില്‍ തൊഴിലാളിക്കുകിട്ടുന്ന കൂലിപോലും മേറ്റുമാര്‍ക്ക്‌ ലഭിക്കില്ല. അതേസമയം, ഒരുമേ റ്റിന്റെ കീഴില്‍ 30 തൊഴിലാളികൾ പണിചെയ്യാനുണ്ടെങ്കില്‍ ഈ പ്ര തിസന്ധിയുണ്ടാകില്ല. ഒരുദിവസം 15 പേര്‍മാത്രമേ പണിക്കെത്തി യുള്ളൂവെങ്കിലും അടുത്തദിവസം 26 പേര്‍ പണിക്കുവന്നാല്‍ പ്രതിദിനശരാശരി ഇരുപതായി നിലനിര്‍ത്താനാവും.

മേറ്റുമാര്‍ക്ക്‌ പ്രത്യേകം മസ്റ്റര്‍ റോൾ വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. തൊഴില്‍വിവരങ്ങൾ രേഖപ്പെടുത്തുന്ന മൊബൈല്‍ മോ ണിറ്ററിങ്‌ സിസ്റ്റത്തില്‍ ഇതിനു ഉള്ള സംവിധാനമുണ്ട്‌. ഇതോ ടൊപ്പം അന്നന്ന്‌ ചെയ്യുന്ന പണികളുടെ കൃത്യമായ വിവരങ്ങൾ തൊഴിലുറപ്പുപദ്ധതിയു ടെ മസ്റ്റ്റില്‍ രേഖപ്പെടുത്തണം. ഇതിനുള്ള പരിശീലനം മേറ്റുമാര്‍ക്ക്‌ നേരത്തേ നല്‍കിയിരുന്നു. തൊഴിലാളികളുടെ കൂലി നേരത്തേ 333 രൂപയില്‍നിന്ന്‌ 346 രൂപയിലേക്ക്‌ ഉയര്‍ത്തിയിരുന്നു.

--- പരസ്യം ---

Leave a Comment