മികച്ച അഭിപ്രായങ്ങളുമായി ‘പട്ടാപ്പകലി’ലെ കള്ളന്മാർ മുന്നേറുന്നു

By admin

Updated on:

Follow Us
--- പരസ്യം ---

ഒരു നഗരത്തിലെ രാത്രി നടക്കുന്ന കളവും അതിന് സമാനമായ മൂന്ന് കൂട്ടരുടെ കഥകളും തീർത്തും ഹാസ്യ രൂപേണ പറയുകയാണ് ‘പട്ടാപ്പകൽ’ എന്ന ചിത്രം. തീർത്തും ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, ആമിന, സന്ധ്യ എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം കണ്ണൻ പട്ടേരിയും ജസ്സൽ സഹീറും സാജിർ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടൻ റിയാസ് ഖാന് യു.എ.ഇ ഗോൾഡൻ വിസ ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സം​ഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഹരീസ് കാസിം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

--- പരസ്യം ---

Leave a Comment

error: Content is protected !!