തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന് കീഴില്‍ ജോലി നേടാന്‍ അവസരം. ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവുകളിലേക്കാണ് നിയമനം. പരീക്ഷയില്ലാതെ നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാനുള്ള അവസരമാണിത്. ഒക്ടോബര്‍ 30നാണ് ഇന്റര്‍വ്യൂ നടക്കുക.
തസ്തിക & ഒഴിവ്
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന് കീഴില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് II നിയമനം. ആകെ 02 ഒഴിവുകള്‍.
ടെക്‌നീഷ്യന്‍ ഗ്രേഡ് II – 1 ഒഴിവ്
ടെക്‌നീഷ്യന്‍ ഗ്രേഡ് II – 1 ഒഴിവ്
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ. പ്രായം 2024 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,000 രൂപ മാസം ലഭിക്കും.
യോഗ്യത
ടെക്‌നീഷ്യന്‍ ഗ്രേഡ് II – ഇലക്ട്രീഷ്യന്‍
എസ്.എസ്.എല്‍.സിയും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐയും. കേരള ഗവണ്‍െമെന്റ് അംഗീകൃത അതോറിറ്റിയില്‍ നിന്നും വയര്‍മാന്‍ ലൈസന്‍സ് നേടിയിരിക്കണം. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ടെക്‌നീഷ്യന്‍ ഗ്രേഡ് II – റഫ്രിജറേഷന്‍
എസ്.എസ്.എല്‍.സി, ഐ.ടി.ഐ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് (MRAC) . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ് പരിശീലനം. ഏതെങ്കിലും ഇന്‍ഡസ്ട്രിയില്‍ ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 30ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
വിലാസം: തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ക്ലിപ്തം, പത്തനംതിട്ട ഡയറി, നെരിയാപുരം പിഒ, മാമൂട്.
വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.