മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശിക്ക് ദാരുണാന്ത്യം

By admin

Published on:

Follow Us
--- പരസ്യം ---

മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽ
ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.
മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35)ണ് മരിച്ചത്. ഇന്ന് രാത്രി 9:30 തോടെ ആണ് സംഭവം.
ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം.
അപകടത്തിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.
ലോറി അമിത വേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു.
അപകടം പറ്റിയ ഉടനെ
മുക്കം പോലീസും നാട്ടുകാരും ചേർന്ന് ഗുരുതര പരിക്കേറ്റ ഷിബിൻ ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ പെടുകയായിരുന്നു.ഐശ്വര്യ ആണ് മരിച്ച ഷിബിന്റെ ഭാര്യ. ഒന്നര വയസ്സുള്ള കുട്ടി ഉണ്ട്.അമ്മ:ശ്യാമള. സഹോദരി:അശ്വതി.

കീഴരിയൂർ വെസ്റ്റ് എം.എൽ പി സ്കൂളിൽ നിന്നും വിരമിച്ച ബാലകൃഷ്ണൻ മാസ്റ്ററുടെ മകനാണ്.

--- പരസ്യം ---

Leave a Comment

error: Content is protected !!