കീഴരിയൂർ: മുത്താമ്പി അരിക്കുളം റോഡ് വികസനത്തിനായി മതില്‍ പൊളിച്ചുവെന്നാരോപി ച്ച് കൊയിലാണ്ടി പോലീ സെടുത്ത കേസില്‍ കി ഴരിയൂര്‍ ഗ്രാമപഞ്ചായ ത്ത് മുന്‍ പ്രസിഡന്റ് കെ.ഗോപാലന്‍നായര്‍ ഉൾപ്പെടെയുള്ള പ്രതികളെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി വെറുതേവിട്ടു.മുന്‍പഞ്ചായത്ത് മെമ്പര്‍ മിനീഷ്, പ്രതീഷ് എന്നിവരും പ്രതികളായിരുന്നു.കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജി സ്ട്രേറ്റ് അജികൃഷ്ണനാണ് പ്രതികളെ വിമുക്തരാക്കിയത്.പ്രതികൾക്കുവേണ്ടി അഡ്വ. ആര്‍.യു. വിജയകൃഷ്ണന്‍ ഹാജരായി.
മുത്താമ്പി അരിക്കുളം റോഡ് വികസനത്തിനായി മതില്‍ പൊളിച്ച കേസ് – മുൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടിനേയും മെമ്പറെയും വെറുതെ വിട്ടു
By aneesh Sree
Published on:
