മുത്താമ്പി പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി മരിച്ചത് മണമൽ ചാത്തോത്ത് ദേവീ നിവാസ് അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു ആറ് മണിക്കാണ് സംഭവം. യുവതി പാലത്തിൽ നിന്ന് ചാടുന്നതുകണ്ട നാട്ടുകാർ പുഴയിൽ ഇറങ്ങി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്കൂട്ടറിലാണ് യുവതി എത്തിയത്. പാലത്തിൽ സ്കൂട്ടർ നിർത്തിയ ശേഷം പുഴയിലെക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫയർഫോഴ്സും പോലീസ് എത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല അച്ഛൻ :മണി. അമ്മ സതി ഭർത്താവ്: സുമേഷ് മകൾ: സാന്ദ്ര
--- പരസ്യം ---