കീഴരിയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം KPCC മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ.സി രാജൻ, രജിത കെ.വി പഞ്ചായത്ത് മെമ്പർ ഇ.എം മനോജ് നേതാക്കളായ ബി.ഉണ്ണികൃഷ്ണൻ, ചാക്കോത്ത് ബാലൻ നായർ ,സുലോചന കെ.പി സ്വപ്ന നന്ദകുമാർ ഒ.കെ കുമാരൻ, പി.കെ.ഗോവിന്ദൻ ,ദീപക് കൈപ്പാട്ട് ഷിനിൽ ടി.കെ പ്രസംഗിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Published on: