ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന അനാരോഗ്യകരമായ ഒരു അവസ്ഥയാണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും. ഈ അടുത്തായി സംഭവിച്ച് കൊണ്ടിരിക്കുന്ന ആശങ്കാജനകമായ വര്‍ദ്ധനവ് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണവും. പ്രായമായവരെയാണ് ഇത്തരം അവസ്ഥകള്‍ കൂടുതല്‍ ബാധിക്കുന്നത് എന്ന ചിന്ത മാറിക്കഴിഞ്ഞു. ആ ധാരണ തിരുത്തിക്കൊണ്ട് യുവാക്കളിലാണ് ഇന്ന് ഹൃദയാഘാതവും, ഹൃദയസ്തംഭനവും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും. എന്നാല്‍ ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെ FITTO ആരോഗ്യരംഗത്തെ വിദഗ്ധരുമായി ചേര്‍ന്ന് AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ (HAIF) ഹാര്‍ട്ട് ഫെയിലര്‍ പ്രെഡിക്റ്റര്‍ (HPF) എന്ന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ്.
ഓണ്‍ലൈന്‍ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോം ആയ FITTO ഹൃദയസ്തംഭനത്തെ നേരത്തെ തിരിച്ചറിയുന്നതിനായാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത് . ഇതിന് നേതൃത്വം നല്‍കിയത് ഡോ. അഭിജിത് റേ ആണ്. ഇന്നത്തെ കാലത്ത് ഇത്തരം സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ഡോ. അഭിജിത് റേ സംസാരിക്കുന്നു.
എന്തുകൊണ്ട് ഇത്തരം ഒരു ഉപകരണം?
ഹൃദായാഘാതവും ഹൃദയസ്തംഭനവും രണ്ടും രണ്ടാണെന്ന് പലര്‍ക്കും ഇന്നും അറിയില്ല. ഇതില്‍ വളരെയധികം വ്യത്യാസങ്ങളുണ്ടെന്നാണ് റേ പറയുന്നത്. തുടക്കത്തില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കാത്തതും അതോടൊപ്പം തന്നെ പ്രാഥമികമായി ഡോക്ടര്‍ നടത്തുന്ന പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ എന്നതും വെല്ലുവിളി തന്നെയാണ്. രോഗം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തത് പലപ്പോഴും പല വിധത്തിലുള്ള സങ്കീര്‍ണതകളിലേക്കും രോഗിയെ എത്തിക്കും. അതുകൊണ്ട് തന്നെ ഇത് വളരെയധികം ആശയക്കുഴപ്പങ്ങളും അപകടാവസ്ഥയും സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ അല്ലെങ്കില്‍ ഉയര്‍ന്ന പ്രമേഹമോ ഉള്ളവരില്‍ രോഗം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ആ സാഹചര്യത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് നേരത്തെ തിരിച്ചറിയുന്നതിനായി ഒരു പ്രത്യേക സ്‌ക്രീനിംങ് ഉപകരണം വേണമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റേ പറയുന്നത്.
എന്താണ് ഹാര്‍ട്ട് ഫെയിലിയര്‍ പ്രെഡിക്ടര്‍
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹാര്‍ട്ട് ഫെയിലിയര്‍ പ്രെഡിക്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. രോഗിയുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 12-ലെഡ് ഇസിജി, റിസ്റ്റ് വാച്ച് ഇസിജി അല്ലെങ്കില്‍ ഏതെങ്കിലും ഹാന്‍ഡ്ഹെല്‍ഡ് ഇസിജി എന്നിങ്ങനെയുള്ളവ ഉപയോഗിക്കാവുന്നതാണ്. അതിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയും ഈ വിവരങ്ങളെ അടിസ്ഥാനമാക്കി കാര്യങ്ങള്‍ കൂടുതല്‍ പഠിക്കാനും രോഗാവസ്ഥയുടെ സാധ്യതയെ മനസ്സിലാക്കുന്നതിനും സാധിക്കുകയും ചെയ്യും. കൂടാതെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രോഗിക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യതയുണ്ടോ എന്നും AI വഴി മനസ്സിലാക്കാന്‍ ഈ ഉപകരണം സഹായിക്കും എന്ന് റേ വ്യക്തമാക്കുന്നു.
ഹൃദയസ്തംഭനത്തിന്റെ കാരണങ്ങള്‍ എന്തൈല്ലാം?
ഹൃദയസ്തംഭനത്തിന്റെ കാരണങ്ങളെക്കുറിച്ച് പലപ്പോഴും പലര്‍ക്കും ധാരണകളില്ല. നമ്മുടെ ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രധാനപ്പെട്ടതാണ്. അതില്‍ വലിയ ഒരു പട്ടിക തന്നെ രോഗാവസ്ഥക്ക് കാരണമായി അദ്ദേഹം പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മദ്യപാനം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, ഹൈപ്പോതൈറോയിഡിസം എന്നിവയെല്ലാം തന്നെ ഹൃദയസ്തംഭനത്തിന്റെ പ്രധാന കാരണങ്ങളാണ്. ഇതെല്ലാം പതിയെ പതിയേ ഹൃദയത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ പെട്ടെന്നൊരു ദിവസം ഇത് ഹൃദയസ്തംഭനത്തിലേക്ക് എത്തുന്നു. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വരുന്ന അവസ്ഥയില്‍ ഹൃദയം നിന്നു പോവുന്നു, അതാണ് ഹൃദയസ്തംഭനം.
ഹൃദയാഘാതത്തില്‍ ഇന്ത്യ മുന്നില്‍?
ഇന്ത്യയില്‍ ഈ അടുത്ത കാലത്തായി ഹൃദയസ്തംഭനം ബാധിക്കുന്നവരുടെ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് ഡോ.അഭിജിത് റേ പറയുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍ കണ്ട് വരുന്നതും. രോഗം ബാധിക്കുന്നവരുടെ പ്രായപരിധി കുത്തനെ കുറഞ്ഞതും നാല്‍പ്പത് വയസ്സിന് താഴെയുള്ള നിരവധി പേരില്‍ ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ഉണ്ടാവുന്നതും ആശങ്കാജനകമാണെന്നും അദ്ദേഹം പങ്കുവെച്ചു.
ആരോഗ്യകരമായ ജീവിതം നയിക്കാന്‍ AI സഹായിക്കുന്നതെങ്ങനെ?
ഇന്നത്തെ കാലത്ത് AI സാങ്കേതിക വിദ്യ എപ്രകാരം നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എപ്രകാരം നമ്മുടെ ആരോഗ്യത്തെ മാറ്റി മറിച്ചു എന്നതിന്റെ ഏറ്റവും ശക്തമായ ഉദാഹണമാണ് AI ഉപയോഗിച്ച് നടത്തുന്ന ഹൃദയസ്തംഭന പ്രവചന ഉപകരണം എന്നാണ് അദ്ദേഹം പറയുന്നത്. കാലങ്ങളായി രോഗിയുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഞാനുള്‍പ്പടെയുള്ള ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ വിവരങ്ങളും ഡയഗനോസ്റ്റിക് ഉപകരണങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഭാവിയില്‍ AI ഉപയോഗിച്ച് ഒരു വ്യക്തിക്ക് രോഗം വരുന്നതിനുള്ള സാധ്യതയെ മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ഇത് രോഗനിര്‍ണയത്തില്‍ കൃത്യത വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ വ്യക്തമായ ഇടപെടലുകള്‍ വഴി രോഗിയുടെ നിലവിലെ രോഗാവസ്ഥയില്‍ നിന്ന് പുരോഗതി പ്രാപിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വ്യക്തിക്ക് ഹൃദയസ്തംഭനത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ അതിനുള്ള സാധ്യതയുണ്ടെങ്കില്‍ രോഗാവസ്ഥയെ നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ തേടണം. അതിനായി വ്യായാമം, ധാരാളം വെള്ളം, വിശ്രമം എന്നിവ ശീലമാക്കണം. ഇവയെല്ലാം തന്നെ ഹൃദയസ്തംഭനം തടയുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഹൃദയസ്തംഭനം പ്രവചിക്കുന്നതിന് ECG വിവരങ്ങള്‍ ഉപയോഗിക്കുന്നത് വഴി HAIF ഹാര്‍ട്ട് ഫെയിലിയര്‍ പ്രെഡിക്ഷന്‍ (HFP) ആപ്പിന്റെ സഹായത്താല്‍ മുന്‍കൂട്ടി ഇടപെടലുകള്‍ നടത്തി ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുടെ ആരോഗ്യത്തേയും ആയുസ്സിനേയും സംരക്ഷിക്കുന്നു. ഡോ. അഭിജിത് റേയുടെ ഈ മുന്നേറ്റത്തിന് നമുക്കേവര്‍ക്കും അഭിമാനിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യാം.