എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നു. ഡയറ്റീഷ്യന്‍ തസ്തികയിലേക്കാണ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നിയമനം നടക്കുന്നത്.
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു , ബി.എസ്.സി, എം എസ്.സി ഇന്‍ ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍/ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്/ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയന്‍സ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
ശമ്പളം
925 രൂപ പ്രതിദിനം വേതനമായി ലഭിക്കും.
അഭിമുഖം
താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം മാര്‍ച്ച് മൂന്നിന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ മാത്രമായിരിക്കും.
മഞ്ചേരി
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ സി.എസ്.എസ്.ടി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുക. അഭിമുഖം മാര്‍ച്ച് നാലിന് രാവിലെ പത്തിന് നടക്കും.
യോഗ്യത: എസ്.എസ്.എല്‍.സി വിജയം, എന്‍.ടി.സി ഇന്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്/മെഡിക്കല്‍ ഇലക്ട്രോണിക് ടെക്‌നോളജി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സി.എസ്.ആര്‍ ടെക്‌നോളജിയിലെ ഡിപ്ലോമ.
പ്രായപരിധി
45 വയസ് വരെ പ്രായമുള്ള ഉദ്യോഗാർഥികള്‍ക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ അരമണിക്കൂര്‍ മുമ്പായി ഹാജരാവണം.
സംശയങ്ങള്‍ക്ക് ഫോണ്‍ :0483 2766425, 0483 2762037 ബന്ധപ്പെടുക.