മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ക്യാമ്പസ് വിവരങ്ങൾ ഡ്രോൺ നിരീക്ഷിക്കും.വി ശാലമായ സ്കൂൾ കെട്ടിടങ്ങൾക്ക് മുകളിലൂടെ ഡ്രോൺ പറന്നു. ക്യാമറകൾ ദൃശ്യങ്ങൾ പകർത്തി കൈമാറി. സ്കൂളിലെ അടൽ ടിങ്കറിംങ് ലാബ് വിദ്യാർത്ഥികളാണ് രണ്ട് ദിവസത്തെ പരിശീലനത്തിലൂടെ ആധുനീക രീതിയിലുള്ള ഡ്രോൺ നിർമ്മിച്ചത്. എ ടി എൽ സാങ്കേതിക വിദഗ്ധൻ ടി.മുസമ്മിൽ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി.എ ടി എൽ ലാബ് മെൻ്റർ ടി.കെ.തേജ നേതൃത്വം നൽകി
--- പരസ്യം ---