മേയില്‍ രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ലഭിക്കും

By Manojan Kurumayil Thazha

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരുമാസത്തേതുകൂടി വിതരണംചെയ്യാൻ തീരുമാനമായതായി മന്ത്രി കെ.എൻ. ബാലഗോപാൽ. മേയിലെ പെൻഷനൊപ്പം ഇതും നൽകും.

62 ലക്ഷം കുടുംബങ്ങൾക്ക് 3200 രൂപവീതം ലഭിക്കും. 1800 കോടി രൂപ ഇതിന് വേണ്ടിവരും. അടുത്തമാസം 15-നുശേഷം വിതരണംചെയ്യും.

ക്ഷേമപെൻഷനിൽ അഞ്ചുമാസത്തെ കുടിശ്ശികയുണ്ടായിരുന്നു. ഇതിൽ രണ്ടുമാസത്തേത് കഴിഞ്ഞ സാമ്പത്തികവർഷം നൽകി. ശേഷിക്കുന്ന മൂന്നുമാസത്തേത് ഈവർഷം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിൽ ഒരുമാസത്തേതാണ് മേയിൽ നൽകുന്നത്.

--- പരസ്യം ---

Leave a Comment

error: Content is protected !!