കീഴരിയൂർ :മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും തുടക്കമായി.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രത്തിൻറെ ഉദ്ഘാടന കർമ്മം പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ നിർവഹിച്ചു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ മുഖ്യാതിഥിയായി. മേളയുടെ യുടെ വിശദീകരണം എ. ഇ . ഓ നസീസ് , പി നടത്തി ആശംസകൾ അറിയിച്ചുകൊണ്ട് മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ , പഞ്ചായത്ത് മെമ്പർമാരായ അമൽ സരാഗ ,കെ സി രാജൻ ,ഫെസ്റ്റി വെൽ കമ്മിറ്റി ചെയർമാൻ അനീഷ് മാസ്റ്റർ ,ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഷോ ബിത്ത്മാസ്റ്റർ,എച്ച് എം ഫോറും കൺവീനർ സജീവൻ കുഞ്ഞോത്ത്, പി.ടി.എ പ്രസിഡണ്ട് മാരായ ടി.ഇ. ബാബു ,രഞ്ജിത് നിഹാര നമ്പ്രത്ത്കര യു.പി സ്കൂൾ പ്രധാന അധ്യാപിക സുഗന്ധി ടി.പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് റിസപ്ഷൻ കമ്മിറ്റി കൺവീനർ സുഭാഷ് എസ്.ബി നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 3500 ഓളം വിദ്യാർത്ഥികൾ മത്സരിക്കും.ചടങ്ങിൽ ലോഗോ രൂപകല്പന ചെയ്ത സന്തോഷ് കുറുമയിലിനുള്ള ഉപഹാരസമർപ്പണം എം.എൽ.എ ‘ടി പി രാമകൃഷ്ണൻ നിർവഹിച്ചു
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും തുടക്കമായി
By aneesh Sree
Published on: