യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുപോവാം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുപോവാം .ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് വിസ ആനുകൂല്യം ലഭിക്കും.ഐസിപി നിർദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും യു.എ.ഇയിലേക്ക് സന്ദർശക വിസയിൽ കൊണ്ടുവരാൻ സാധിക്കുക.ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്‌തികയിൽ ജോലി ചെയ്യുന്നവരെയാണ് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഒന്നു മുതൽ 3 മാസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി, ഒന്നിലേറെ തവണ യാത്രചെയ്യാവുന്ന മൾട്ടിപ്പിൾ എൻട്രി വിസ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. വിസ ലഭിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചാൽ മതി.തുല്യകാലയളവിലേക്ക് പുതുക്കുകയും ചെയ്യാം. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ ഇതിന് അപേക്ഷിക്കാം. എന്നാൽ വിസ കാലാവധിക്കുശേഷം രാജ്യം വിടാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. അപേക്ഷകന് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണം.

--- പരസ്യം ---

Leave a Comment

error: Content is protected !!