--- പരസ്യം ---

യുഎഇയിൽ സെക്യൂരിറ്റിയായി ജോലി നേടാം; മികച്ച ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ

By admin

Published on:

Follow Us
--- പരസ്യം ---

വിദേശത്ത് ജോലി തേടുകയാണോ? എന്നാൽ ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജോലി നേടാം. യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലാണ് ഒഴിവുകൾ. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.

25 നും 40 നും ഇടയിലുള്ള പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് അ‍ഞ്ചടി 9 ഇഞ്ച് ഉയരം ആവശ്യമാണ്. ആരോഗ്യപരമായ ഫിറ്റ് ആയിരിക്കണം. ശരീരത്തിൽ പുറമെക്ക് കാണുന്ന രീതിയിൽ ടാറ്റൂവോ പാടുകളോ പാടില്ല.

എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷ് നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. മറ്റ് ഭാഷകൾ അറിയുന്നവർക്ക് മുൻഗണനയുണ്ട്. പൊതുസുരക്ഷാ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് അവബോധമുള്ള ആളായിരിക്കണം. കുറഞ്ഞത് 2 വർഷം പ്രവൃത്തപരിചയവും ആവശ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1200 ദിർഹം ആയിരിക്കും അടിസ്ഥാന ശമ്പളം. താമസ സൗകര്യം ഉണ്ടാകും. സെക്യൂരിറ്റി അലവൻസായി 720 ദിർഹവും ഓവർ ടൈം അലവൻസായി 342 ദിർഹവും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 23 ന് മുൻപായി jobs@odepec.in എന്ന മെയിൽ അഡ്രസിൽ സിവി അയക്കണം. സിവിയുടെ സബ്ജെക്റ്റിൽ സെക്യൂരിറ്റി ഗാർഡ് യുഎഇ എന്ന് പ്രത്യേകം പരാമർശിക്കണം.

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കാം

താത്കാലികമെങ്കിലും ഒരു സർക്കാർ ജോലി തേടുന്നവരാണോ? എന്നാൽ ഇത് കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴയുടെ കീഴിലുള്ള ഹൈബ്രിഡ് ഐഡിയു സുരക്ഷ പ്രോജക്ടില്‍ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. മോണിട്ടറിങ് ഇവാലുവേഷൻ കം അക്കൗണ്ടൻ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബികോം അല്ലെങ്കിൽ മാത്തമാറ്റിക്‌സ്/ഇക്കോണമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലൊന്നില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമ്പത്തിക മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ നവംബര്‍ 22 നുള്ളില്‍ alappuzhaidu@gmail.com  എന്ന മെയില്‍ ഐഡിയില്‍ ബയോഡാറ്റ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 7293988923.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ചെങ്ങന്നൂര്‍ ഗവ. ഐ. ടി. ഐ ലെ വയര്‍മാന്‍, മെക്കാനിക്ക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സ്, ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള ഓരോ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഓപ്പണ്‍ കാറ്റഗറി മുന്‍ഗണന, മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 19 ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനിയറിംങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ ടി സി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479-2452210, 2953150

--- പരസ്യം ---

Leave a Comment