അധ്യാപക കരിയർ റിക്രൂട്ട്‌മെന്റുമായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം. എമിറേറ്റ്‌സ് കോളേജ് ഫോർ അഡ്വാൻസ്ഡ് എഡ്യൂക്കേഷന്റെ (ഇ സി എ ഇ) പങ്കാളിത്തതോടെയാണ് റിക്രൂട്ട്മെന്റ് മേളകൾ സംഘടിപ്പിക്കുന്നത്. യു എ ഇ പൗരൻമാർക്കും പ്രവാസികൾക്കും ഒരുപോലെ മേളയിൽ പങ്കെടുക്കാം. ദേശീയ സർവകലാശാലകളിൽ നിന്നുള്ള ബിരുദദാരികൾക്കും കരിയർ മേളയിലെ അഭിമുഖങ്ങളുടെ ഭാഗമാകാം. 2025-2026 അധ്യയന വർഷം ലക്ഷ്യം വെച്ചായിരിക്കും നിയമനം നടക്കുക.
ഏപ്രിൽ 19 മുതൽ മെയ് 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേള നടക്കും. 19 ന് ദുബായിയിലെ അൽ ബഷറയിലുള്ള സയിദ് എജുക്കേഷണൽ കോംപ്ലക്സിലായിരിക്കും മേള. 23 ന് അബുദാബിയിലെ ബനിയാസിലുള്ള ഹയർ കോളേജ് ഓഫ് ടെക്നോളജി ( എച്ച് സി ടി) കാമ്പസ്, 26 ന് ഷാർജയിലെ അൽ ഖത്തയിലെ സായിദ് എജ്യുക്കേഷണൽ കോംപ്ലക്സ്, 30 ന് അബുദാബിയിലെ സായിദ് സിറ്റിയിലെ ബൈനൂന എജ്യുക്കേഷണൽ കോംപ്ലക്സിലെ തമോഹ് അൽ ദഫ്ര കരിയർ ഫെയർ, മെയ് 3 ന് റാസൽഖൈമയിലെ അൽ ദൈത് അൽ ജനൂബിയിലുള്ള സായിദ് എജ്യുകേഷണൽ കോംപ്ലക്സ്, മെയ് 10 ന് ഫുജറയിലെ മുഹമ്മദ് ബിൻ സയിദ് സിറ്റിയില സയിദ് എജുക്കേഷണൽ കോംപ്ലക്സ് , 17 ന് അജ്മാനിലെ അൽ മുൻതസയിലുള്ള സായിദ് എജ്യുകേഷ്ണൽ കോംപ്ലക്സ്, 21 ന് അൽ ഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (യു എ ഇ യു) ക്യാമ്പസ് എന്നിവിടങ്ങളിൽ വെച്ചായിരിക്കും മേള.
ശാസ്ത്രം, ഇസ്ലാമിക പഠനം, ഇംഗ്ലീഷ്, അഡ്മിനിസ്ട്രേഷൻ, അറബി, ഗണിതം, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം (അറബി, ഇംഗ്ലീഷ്) എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം. മേളയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തന രീതികൾ, നിയമന മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.
അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർ മതിയായ രേഖകളും റെസ്യൂമയും കൈയ്യിൽ കരുതണം. ഉദ്യോഗാർത്ഥികളുടെ അക്കാദമിക യോഗ്യതകളും കഴിവുകളും വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും നിയമനം ലഭിക്കുക
തിരഞ്ഞെടുക്കപ്പെടുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നൽകും. അധ്യാപകരുടെ കഴിവുകളും പ്രൊഫഷണൽ മികവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇവ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
യുഎഇയിൽ സ്വകാര്യ മേഖലയിലും തൊഴിൽ അവസരങ്ങൾ
അക്കൗണ്ടന്റ് ഒഴിവ്
യു എ ഇയിലെ പ്രമുഖ കമ്പനിയിൽ അക്കൗണ്ടിംഗ് തസ്തികയിലാണ് ഒഴിവ്. അക്കൗണ്ടിംഗിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ യുഎഇ പ്രവൃത്തിപരിചയം ആവശ്യമാണ്. പുരുഷൻമാർക്ക് മാത്രമായിരിക്കും അപേക്ഷിക്കാനുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3000 ദിർഹം ശമ്പളമായി ലഭിക്കും. താത്പര്യമുള്ളവർക്ക് jobs.imcoauh@gmail.com എന്ന മെയിൽ ഐഡിയിൽ സിവി അയക്കാം.
അക്കൗണ്ടിംഗ് ആന്റ് ഓഡിറ്റിംഗ് മേഖലയിലാണ് നിയമം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3000-5000 ദിർഹം വരെ ശമ്പളമായി ലഭിക്കും. പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. മെയിൽ ഐഡിjobs.imcoauh@gmail.com
റിസപ്ഷനിസ്റ്റ് ഒഴിവ്
ദുബായി സിലിക്കോൺ ഒയാസിസിലാണ് ഒഴിവ്. ഇംഗ്ലീഷിൻ പ്രാവീണ്യം വേണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സ്ത്രീകൾക്കാണ് അപേക്ഷിക്കാനാകുക. സിവി- infocv527@gmail.com എന്ന മേൽവിലാസത്തിലാണ് അയക്കേണ്ടത്.
ഗ്രാഫിക് ഡിസൈനർ അടക്കം നിരവധി ഒഴിവുകൾ
അബുദാബിയിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനർ, സെയിസ്‍ മാൻ, കാർ ഇലക്ട്രീഷ്യൻ, കാർ ടിന്റിങ് സ്റ്റിക്കർ ഇൻസ്റ്റാളർ, സിഗ്നേജ് പ്രൊഡക്ഷൻ ഒഴിവുകൾ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി അറിഞ്ഞിരിക്കണം. ഫോൺ- 971 54 401 2299
തിരഞ്ഞെടുക്കപ്പെടുന്നവർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നൽകും. അധ്യാപകരുടെ കഴിവുകളും പ്രൊഫഷണൽ മികവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇവ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.