--- പരസ്യം ---

യുവത്വം നിലനിർത്താൻ ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം

By neena

Published on:

Follow Us
--- പരസ്യം ---

പ്രായം മുപ്പതിനോട് അടുക്കുമ്പോഴെക്കും തന്നെ ചർമം മങ്ങി തുടങ്ങിയോ? ചർമത്തിന്‍റെ യുവത്വം നിലനിർത്താന്‍ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീനുകൾ ശരീരത്തിൽ കുറയുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ചർമം പ്രായമാകുന്നതിന്‍റെ ആദ്യ ലക്ഷണമാണ് ചർമത്തിന്‍റെ ഇലാസ്തികത നഷ്ടപ്പെടുന്നത്. ചർമത്തിന്‍റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീൻ ആണ് കൊളാജൻ. ജീവിതശൈലി മാറ്റങ്ങളെ തുടർന്ന് ഇപ്പോള്‍ പ്രായം ഇരുപതു കഴിയുന്നതിന് പിന്നാലെ ചർമത്തിന്‍റെ കൊളാജൻ ഉൽപാദനം കുറയാൻ തുടങ്ങുന്നു.PauseMute

എന്താണ് കൊളാജൻ?

ആരോഗ്യമുള്ള ചർമം, മുടി, നഖം എന്നിവയുടെ നിർമാണ ഘടകമാണ് കൊളാജൻ. പ്രായമാകുമ്പോൾ ചർമത്തിൻ്റെ യുവത്വവും ഇലാസ്തികതയും നഷ്ടപ്പെടാൻ തുടങ്ങുന്നു. ഇത് ചുളിവുകൾ, നേർത്ത വരകൾ, വരണ്ടതും മങ്ങിയതുമായ ചർമം എന്നിവയ്ക്ക് കാരണമാകും. അകാല വാർധക്യം തടയാൻ ചർമത്തെ നേരത്തെ തന്നെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്.

പഞ്ചസാരയുടെയും ജങ്ക് ഫുഡിന്‍റെയും അമിത ഉപയോഗവും ചര്‍മത്തിന്‍റെ ആരോഗ്യം നഷ്ടപ്പെടുത്തും. മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

ഏതൊക്കെയാണ് കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മം ചെറുപ്പമായിരിക്കാന്‍ ഉപകരിക്കും.

മുട്ട

മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമാണ്. അതിനാല്‍ ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മത്തി/സാൽമൺ മീൻ

മത്തി, സാൽമൺ തുടങ്ങിയ മീനുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മം തിളങ്ങാന്‍ സഹായിക്കും.

ബെറി പഴങ്ങൾ

സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റി-ഓക്സിഡന്റുകൾ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും.

ചീര

ചുവന്ന ചീരയിലും പച്ചച്ചീരയിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി തുടങ്ങിയവ കൊലാജൻ ഉൽപാദനത്തിന് സഹായിക്കും. അതുപോലെ ബ്രൊക്കോളി കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്.

നട്സ്/വിത്തുകൾ

നട്‌സുകളിലും വിത്തുകളിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡും വിറ്റാമിനുകളും ചര്‍മം യുവത്വത്തോടെയിരിക്കാന്‍ സഹായിക്കും.

--- പരസ്യം ---

Leave a Comment