കീഴരിയൂർ:ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റമദാൻ സംഗമം നടന്നു. സി.വി അബ്ദുൽ സലാമിന്റെ ഖുർആൻ ക്ലാസോടെ സംഗമം ആരംഭിച്ചു.യുണിറ്റ് പ്രസിഡണ്ട് കെ.അബ്ദുറഹ്‌മാൻ അധ്യക്ഷനായി.ഡോ. സുഷീർ ഹസൻ പയ്യോളി വിജയമാണ് റമദാൻ എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി.മജ്ലിസ് ഹിക്മ ടാലന്റ് സെർച്ച് എക്സാമിലും,ഖുർആൻ ഫെസ്റ്റിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, ഖുർആൻ സ്‌റ്റഡി സെന്റർ കീഴരിയൂർ വനിതകൾക്കായി നടത്തിയ ഖുർആൻ പ്രശ്നോത്തരി മൽസരത്തിൽ വിജയിച്ചവർക്കും ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി. ഫർഹാന.കെ, നബീല സി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യുണിറ്റ് സെക്രട്ടറി അഷ്റഫ്.ടി സ്വാഗതവും സഈദ് ടി സമാപനവും നടത്തി.