കീഴരിയൂർ – ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പണി പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല അധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ച മഠത്തിൽ ദിനേശനെ ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ ടി.വി. ജലജ സ്വാഗതം പറഞ്ഞു . പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാരായ ഐ.സജീവൻ, നിഷ വല്ലിപ്പടിക്കൽ, സി . ഹരീന്ദ്രൻ, അനിത എം എം , കെ.എം. നാരായണൻ, സിദ്ദീഖ് നായിച്ചേരി,ദീപേഷ് കെ. ബാലകൃഷ്ണൻ എടത്തിൽ, കെ.ടി. രമേശൻ എന്നിവർ സംസാരിച്ചു.