കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ നടത്തുന്ന കീഴരിയൂർ ഫെസ്റ്റിൽ സ്കൂൾഫെസ്റ്റിൽ കീഴരിയൂരിലെ വിദ്യാലയങ്ങളിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീതശില്പം ശ്രദ്ധേയമായി. സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്ന് സംഗീത ശില്പം ആഹ്വാനം ചെയ്തു. സംവിധാനം എം.കെ സുരേഷ് ബാബു സഹസംവിധാനം കെ.സി സുരേഷും നിർവ്വഹിച്ചു.
ലഹരിക്കെതിരെ അണിനിരന്ന് കീഴരിയൂരിലെ വിദ്യാർത്ഥികൾ
Published on:
