കോഴിക്കോട്:ലഹരിപ്പാർട്ടിക്കിടെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ പകർത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ അറസ്റ്റിൽ.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടൂർ കോട്ടാംപറമ്പിലെ വീട്ടിൽവെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ഭക്ഷണം കഴിക്കാനായി കൂടെപ്പോയപ്പോൾ സംഭവംനടന്ന വീട്ടിലേക്ക് പ്രതിയും മൂന്നുപേ രും കൊണ്ടുപോയി തന്റെവസ്ത്രമഴിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പോലീസ് അന്വേഷണത്തിൽ ഇവിടെ ലഹരിപ്പാർട്ടി നടന്നതായി കണ്ടെത്തി. പിടികൂടിയയാൾക്ക് ലഹരി വിൽപ്പനയുമായി ബന്ധമുണ്ടെന്നും യുവതി ഇയാൾക്ക് ലഹരിക്കായി പണമയച്ചിരുന്നെന്നും പോലീസ്
പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് വീടിനുള്ളിലെ പലരും ലഹരിവസ്തുക്കൾ ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു. പിടികൂടിയ പ്രതിക്ക് വീഡിയോ പകർത്തിയതിൽ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവരെ തി രിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വയനാട് സ്വദേശിനിയായ യുവതി ഇപ്പോൾ കോഴിക്കോട്ടാണ് താമസിക്കുന്നത്. യുവാക്കൾ മർദിച്ച് റോഡിൽ ഉപേക്ഷിച്ച തായും യുവതി പരാതിയിൽ പറയുന്നുണ്ട്. പ്രായപൂർത്തിയാവാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കി.
ലഹരിപ്പാർട്ടിക്കിടെ യുവതിയെ വിവസ്ത്രയാക്കി;പ്രായപൂർത്തിയാകാത്തയാൾ അറസ്റ്റിൽ
Published on:
