--- പരസ്യം ---

ലഹരി വരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വിദ്യാർത്ഥികളിലും യുവാക്കളിലും വളർന്നു വരുന്ന രാസ ലഹരി പദാർത്ഥങ്ങളുടെയും മദ്യത്തിൻ്റെയും ഉപയോഗം നാടിനെയും വീടിനെയും തകർക്കുമെന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭയിലെ ലഹരി വരുദ്ധ ബോധവൽക്കരണ ക്ലാസിൽ എക്സൈസ് ഇൻസ്പ്പക്ടർ പി.ബാബു പറഞ്ഞു. ലഹരി പദാർത്ഥങ്ങൾക്കെതിരെ ശക്തമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ഗ്രാമസഭ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സവിത നിരത്തിൻെറ മീത്തൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ഇ.എം മനോജ്, വികസന സമിതി കൺവീനർ ഇടത്തിൽ ശിവൻ, ഗ്രാമസഭാ കോ-ഓഡിനേറ്റർ വൽസല കെ എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment