--- പരസ്യം ---

ലീഡർ ശ്രീ കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു.

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവും മുഖ്യമന്ത്രി കേന്ദ്ര മന്ത്രി എന്നീ പദവികൾ അലങ്കരിച്ച് നിരവധി വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ കേരളത്തിൻ്റെ വികസന നായകൻ ലീഡർ ശ്രീ കെ.കരുണാകരൻ്റെ ചരമദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു മണ്ഡലം കോൺൾസ്സ് കമ്മിറ്റി ഓഫീസിന് മുമ്പിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു .യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.കെ ദാസൻ ,ശശി പാറോളി മണ്ഡലം ഭാരവാഹികളായ ഒ.കെ കുമാരൻ, ഇ.എം മനോജ്, കെ.എംവേലായുധൻ, എൻ.ടി ശിവാനന്ദൻ , പി എം അബ്ദുറഹിമൻ, ഷിബു മുതുവന, ദീപക് കൈപ്പാട്ട് കുഞ്ഞമ്മദ് മീത്തലെ മാലാടി പ്രസംഗിച്ചു.

--- പരസ്യം ---

Leave a Comment