മുചുകുന്ന്: ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് കൊയിലാണ്ടിയിലെ മുചുകുന്നുകാരനായ കെ. ടി നിധിൻ. ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളി കൂടിയാണ് . ഗ്രൂപ്പിൽ 2 വെള്ളി മെഡല്‍ ഇന്ത്യ നേടി. സിംഗിൾ ഇനത്തിലും മത്സരിക്കുന്നു. മുചുകുന്ന് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലന്റെയും പ്രേമയുടെയും മകനാണ് കെ. ടി നിധിൻ.പൊക്കം കുറഞ്ഞവരുടെ സ്പോർട്സ് ക്ലബ്ബായ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബാണ് നിധിന്റെ സ്വപ്നങ്ങൾക്ക് ചിറക് നല്‍കിയത് .നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കെ.ടി നിധിൻ
ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് മുചുകുന്നുകാരനായ കെ. ടി നിധിൻ.
By aneesh Sree
Published on: