എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ഉരുൾപൊട്ടൽ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങൾ എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച് കൽപ്പറ്റയിലെ സി.പി.ഐ- എ.ഐവൈ.എഫ് കലക്ഷൻ സെൻ്ററിൽ എത്തിച്ചു.
സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ , എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ് മോൻ , പ്രസിഡണ്ട് എൻ.അരുൺ , സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട് , മണ്ഡലം പ്രസിഡണ്ട് അഖിൽ കേളോത്ത്, അശ്വന്ത് പാക്കനാർ പുരം , ബിനോയ് എ. ബി തുടങ്ങിയവരുടെ നേതൃത്വത്തിൽ വയനാട് സി.പി.ഐ ജില്ലാ അസി.സെക്രട്ടറി സ്റ്റാൻലിക്ക് കൈമാറി.