വയനാട് ജില്ല ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത വിവരങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 21ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ജില്ല ദുരന്ത നിവാരണ അതോറിറ്റിയില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍. ആറ് മാസത്തേക്കുള്ള കരാര്‍ നിയമനം.
യോഗ്യത
എംസിഎ അല്ലെങ്കില്‍ എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചിരിക്കണം.
എംടെക്/ എംഇ/ ബിഇ/ ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ് OR ഐടി).
ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമാന തസ്തികയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ശമ്പളം
നിലവില്‍ എക്‌സ്പീരിയന്‍സ് അനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ജോലിപരിചയമുള്ളവര്‍ക്ക് പ്രതിമാസം 36000 രൂപ വരെ ലഭിക്കും. അതില്‍ കുറഞ്ഞ പരിചയമുള്ളവര്‍ക്ക് 32560 രൂപയാണ് ശമ്പളം.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ നേരിട്ട് ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അതില്‍ വിജയിക്കുന്നവരെ ജോലിക്ക് തിരഞ്ഞെടുക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും, വിദ്യാഭ്യാസ യോഗ്യത വിവരങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. ഉദ്യോഗാര്‍ഥികള്‍ യാതൊരു തരത്തിലുള്ള ഫീസുകളും അടയ്‌ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wayanad.gov.in സന്ദര്‍ശിക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് കാണുക.
വിജ്ഞാപനം: CLICK
ഗൂഗിള്‍ ഫോം: CLICK