വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച ചാന്ദ്രദിനപരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം.രവിന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൂറോളം കുട്ടികൾ പങ്കെടുത്ത ചാന്ദ്രദിനറാലി നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്ക് ചാർട്ട് നിർമ്മാണം, കത്തെഴുതൽ, ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. ഡെലീഷ്.ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാലത്ത് സുരേഷ്, ഐ ശ്രീനിവാസൻ, പി.പി സദാനന്ദൻ, ടി. പി. അബു,ലിനേഷ് ചെന്താര, ജയരാമൻ എൻ. വി, ശശി നമ്പ്രോട്ടിൽ, ആതിര ചാലിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും സഫീറ വി.കെ നന്ദിയും രേഖപ്പെടുത്തി.ചാന്ദ്രദിന ക്വിസ് വിജയികൾ *ഒന്നാം സ്ഥാനം* :നവമിത്ര (കണ്ണോത്ത് യു.പി സ്കൂൾ) *രണ്ടാം സ്ഥാനം* :മുഹമ്മദ് റസാൻ(കണ്ണോത്ത് യു.പി സ്കൂൾഅഭിമന്യൂ പി . പി (നടുവത്തൂർ യു.പി സ്കൂൾ) *മൂന്നാം സ്ഥാനം:* ശ്രീപാർവ്വതി (നടുവത്തൂർ യു.പി സ്കൂൾ)അസിൻ ബെഹനാസ് (കണ്ണോത്ത് യു.പി സ്കൂൾ)*അരികത്തെ അമ്പിളിമാമൻ*ചാന്ദ്രദിന കൊളാഷ് നിർമ്മാണ വിജയികൾഒന്നാം സ്ഥാനം: ആർണവ് വി.ഡലീഷ് (കണ്ണോത്ത് യു.പി. സ്കൂൾ)രണ്ടാം സ്ഥാനം: ഷെസമൻഹ നടുവത്തൂർ യു.പി. സ്കൂൾഇഷിക ജെ ( നടുവത്തൂർ യു.പി. സ്കൂർ )മൂന്നാം സ്ഥാനം:ആദിഷ അനീറ്റ (കണ്ണോത്ത് .യു.പി. സ്കൂൾ)നിവേദ് പി.കെ (നടുവത്തൂർ യു.പി. സ്കൂൾ)
വള്ളത്തോൾ ഗ്രന്ഥാലയം ചാന്ദ്രദിന പരിപാടി സംഘടിപ്പിച്ചു.
Published on: