വള്ളത്തോൾ ഗ്രന്ഥാലയത്തിന് വൈഫൈ കണക്ഷൻ ലഭിച്ചു. ഗ്രന്ഥാലയത്തിൻ്റെ തനത് ഫണ്ടിൽ നിന്നാണ് കണക്ഷന് ആവശ്യമായ തുക കണ്ടെത്തിയത്. താമസിയാതെ ഇ- വായനക്കാവശ്യമായ സൗകര്യം കൂടി വായനക്കാർക്ക് ലഭ്യമാക്കുമെന്ന് ഭരണസമിതി അറിയിച്ചു. വൈഫൈ കണക്ഷൻ്റെ സ്വിച്ച്ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം സുനിൽ നിർവ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം വിനോദ്, സെക്രട്ടറി പി.ശ്രീജിത്ത്, ഭരണസമിതി അംഗങ്ങളായ സി.കെ ബാലക്യഷ്ണൻ, നമ്പ്രാേട്ടിൽ ശശി സഫീറ വി.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വള്ളത്തോൾ ഗ്രന്ഥാലയത്തിന് വൈഫൈ കണക്ഷൻ ലഭിച്ചു
Published on: