വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വായനപ്പൂമുഖം പുസ്തക ചർച്ചയിൽ എം.ടി.യുടെ കാലം എന്ന നോവലിനെക്കുറിച്ച് പുകസയുടെ കൊയിലാണ്ടി മേഖല സെക്രട്ടറി മധു കിഴക്കയിൽ വിഷയാവതരണം നടത്തി. കവിയും സാഹിത്യകാരനുമായ ജിനീഷ് ഏ.കെ. മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര മോഡറേറ്ററായി. ഫൈസുന്നീസ. സി , ബേബി ലാൽപുരി, എം. സുരേഷ്, സി.കെ. ബാലകൃഷ്ണൻ, അജിത ആവണി , കെ. സുരേഷ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും വി.പി. സദാനന്ദൻ നന്ദിയും പറഞ്ഞു..
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി വായനപ്പൂമുഖം പുസ്തക ചർച്ച സംഘടിപ്പിച്ചു
By aneesh Sree
Published on:
