വാർഡിനെ മാലിന്യ മുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വ്യത്യസ്ഥ കർമ്മ പദ്ധതിയുമായി 11-ാം വാർഡ് വികസന സമിതി. അജൈവ മാലിന്യ ശേഖരണത്തിൽ ഹരിത കർമ്മ സേനയുമായി സഹകരിച്ച് കൃത്യമായി യൂസർ ഫീസ് നൽകുന്നവരിൽ നിന്നും ദ്വൈമാസ നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കുന്നതാണ് പദ്ധതി.സമ്മാനം സ്പോൺസർമാരിലൂടെ കണ്ടെത്തി, വാർഡ് നിവാസികളെ മാലിന്യ നിർമാർജന വിഷയത്തിൽ ഹരിത കർമ്മ സേനയുമായി സഹകരിക്കുന്നതിൽ ബോധവൽക്കരിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.ഒക്ടോബർ മാസത്തിലെ നറുക്കെടുപ്പിൽ സമ്മാനാർഹമായ കുടുംബത്തിന് വാർഡ് മെമ്പർ ഇഎം മനോജ് സമ്മാന വിതരണം നടത്തി. ഹരിത കർമസേനാംഗം വിലാസിനി, പൊതുപ്രവർത്തകരായ ലെനിൻസ് ടി, കെ പി മാധവൻ, ശിവൻ മണ്ണാടി, ശ്രീജിത്ത് കെ എന്നിവർ സംസാരിച്ചു.
വാർഡിനെ മാലിന്യ മുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വ്യത്യസ്ഥ കർമ്മ പദ്ധതിയുമായി 11-ാം വാർഡ് വികസന സമിതി – മാതൃകാ പരം
By aneesh Sree
Published on: