വടകര, വില്യപ്പള്ളി, കാർത്തികപള്ളി, കോട്ടപ്പള്ളി പ്രദേശങ്ങളിൽ നിന്ന് 20 വയസ്സിനു താഴെയുള്ള അഞ്ചോളം വിദ്യാർത്ഥികളെയും യുവാക്കളെയും രാജസ്ഥാൻ പോലീസ് വന്ന് അറസ്റ്റ് ചെയ്ത് പേരാമ്പ്ര കോടതിയിൽ ഹാജരാക്കി രാജസ്ഥാ നിലേക്ക് കൊണ്ടു പോയി. അവരുടെ പേരിലുള്ള കേസ്: സാമ്പത്തിക ക്രമക്കേടാണ്. ഓരോത്തരുടെയും പേരിലുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ട്, സിം കാർഡ് എന്നിവ ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയതാണ് വിഷയം. അകൗണ്ടിൽ വരുന്ന പൈസ വേറെ അക്കൗണ്ടുകളിൽ ട്രാൻസ്ഫർ ചെയ്ത് കമ്മീഷൻ പറ്റുന്ന ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികളും യുവാക്കളുമുണ്ട്. ജീവിതം തന്നെ ജയിലറകളിൽ തീർക്കേണ്ട അവസ്ഥയാണ് വരിക. ജാഗ്രത പാലിക്കുക..!!_ഇന്നലെ ഭോപ്പാൽ ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ പേരാമ്പ്ര കോടതി മുമ്പാകെ നാല് പ്രതികളെ ഹാജരാക്കിയിരുന്നു. ഈ നാല് പ്രതികൾക്കും 19 വയസ്സാണ് പ്രായം. പ്രതികളെ ഭോപ്പാൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് ഭോപ്പാൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോവുകയും ചെയ്തു. ചെയ്ത കുറ്റം: ഈ നാല് കുട്ടികളും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നുള്ളതാണ് കേസ്. കുട്ടികളോട് സംസാരിച്ചതിൽ അറിയാൻ കഴിഞ്ഞത് ഈ കുട്ടികളോട് അവരുടെ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഒരാൾ നിർദ്ദേശിക്കുകയും, അക്കൗണ്ടിന്റെ എടിഎമ്മും, പിന്നും, നൽകണമെന്നും നൽകിയാൽ 10000 രൂപ മുതൽ 25000 രൂപ വരെ അക്കൗണ്ട് ഹോൾഡർക്ക് ലഭിക്കുന്നതാണ്.__ഈ നാലു കുട്ടികളും അവരുടെ അക്കൗണ്ട് ഡീറ്റെയിൽസും എടിഎമ്മും പിന്നും ഇവരുടെ പേരിലുള്ള ഒരു സിം കാർഡും ഈ വ്യക്തിക്ക് നൽകുകയും, ഈ കുട്ടികളുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ_ _വരികയും, എടിഎം ഉപയോഗിച്ച് എടിഎം ലഭിച്ച വ്യക്തി പണം പിൻവലിക്കുകയും, കമ്മീഷൻ തുക പത്തായിരം കുട്ടികൾക്ക് നൽകുകയും ചെയ്തു._ _അക്കൗണ്ടിലേക്ക് വന്ന ലക്ഷക്കണക്കിന് രൂപ ഭോപ്പാലിൽ ഉള്ള പല വ്യക്തികളിൽ നിന്നും ഓൺലൈനിലൂടെ തട്ടിയെടുത്തതാണെന്നും, ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പ്രതികളായി വരുന്നത് കേരളത്തിലുള്ള കോളേജിൽ പഠിക്കുന്ന കുട്ടികളാണെന്നും, 10000 രൂപ മുതൽ 25000 രൂപ വരെ ഓഫർ ചെയ്തു കുട്ടികളുടെ അക്കൗണ്ട് ഡീറ്റെയിൽസും എടിഎമ്മും സിമ്മും വാങ്ങി തട്ടിപ്പിനിരയാക്കിയ തുക കുട്ടികളുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നതെന്നും ഭോപ്പാൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. എല്ലാ രക്ഷിതാക്കളും കുട്ടികളോട് ഇത്തരത്തിലുള്ള തട്ടിപ്പിൽ ഉൾപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കുക.._
വിദ്യാർത്ഥികൾ ജാഗ്രത പാലിക്കുക – വടകര, വില്യാപ്പള്ളി, കാർത്തികപള്ളി, കോട്ടപ്പള്ളി പ്രദേശങ്ങളിൽ നിന്ന് 20 വയസ്സിനു താഴെയുള്ള അഞ്ചോളം വിദ്യാർത്ഥികളെയും യുവാക്കളെയും രാജസ്ഥാൻ പോലീസ് വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയി –
By aneesh Sree
Published on: