വിമാനത്താവളങ്ങളില്‍ ജോലി നേടാം: എഎഐ വിളിക്കുന്നു; 309 ഒഴിവുകള്‍: ശമ്പളം 1.4 ലക്ഷം വരെ

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ). സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് രാജ്യത്തെ പ്രമുഖ വ്യോമയാന അതോറിറ്റിയുടെ ഭാഗമായി മികച്ച ശമ്പളത്തോടെയുള്ള ജോലി കരസ്ഥമാക്കാന്‍ സാധിക്കുന്ന സുവർണ്ണാവസരമാണിത്. ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പള ഘടന, അപേക്ഷിക്കേണ്ട വിധം തുടങ്ങിയവ താഴെ വിശദമായി നല്‍കുന്നു.

ആകെ 309 ഒഴിവുകളാണുള്ളത്. ബി എസ്‌ സി (ഫിസിക്‌സ് & മാത്തമാറ്റിക്സ്) അല്ലെങ്കിൽ ബി ഇ /ബി ടെക് (ഒന്നാം സെമസ്റ്ററിൽ ഫിസിക്‌സും മാത്തമാറ്റിക്സും പഠിച്ച്) യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. 10+2 ലെവലിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷകരുടെ പ്രായം 2025 മെയ് 24 ന് 27 വയസില്‍ കൂടരുത്. ഒ ബി സി വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ 3 വർഷവും എസ് എസി, എസ് ടി, വിമുക്ത ഭടന്മാർ എന്നിവർക്ക് 5 വർഷവും ഇളവ് ലഭിക്കും. പി ഡബ്ല്യൂ ബി ഡി വിഭാഗക്കാർക്കും എ എ ഐ ജോലിക്കാർക്കും പ്രായത്തില്‍ 10 വർഷത്തെ ഇളവാണ് ലഭ്യമാകുക.

എയർ ട്രാഫിക് കൺട്രോൾ റിക്രൂട്ട്‌മെന്റ് 2025-നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 25 മുതൽ ആരംഭിക്കും. മെയ് 24 ആണ് അവസാന തിയതി. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ജനറല്‍, ഒ ബി സി വിഭാഗങ്ങള്‍ക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്, എസ് സി, പി ഡബ്ല്യൂ ബി ഡി, സ്ത്രീകള്‍ എൻ്നിവർ അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി മാത്രമേ ഓൺലൈന്‍ പേയ്മെന്റ് സാധ്യമാകുകയുള്ളു. അടച്ച പണം യാതൊരു കാരണവശാലും റീഫണ്ട് ആയി ലഭിക്കില്ല.

പരീക്ഷകള്‍ എങ്ങനെ

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT), വോയ്‌സ് ടെസ്റ്റ്, മെഡിക്കൽ പരീക്ഷ, സൈക്കോളജിക്കൽ, ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ, സൈക്കോ ആക്റ്റീവ് സബ്‌സ്റ്റൻസ് ടെസ്റ്റ് എന്നിവ അടിസ്ഥാനമായിരിക്കും തിരഞ്ഞെടുപ്പ്. CBT പരീക്ഷയിൽ ഗണിതം, ഭൗതികശാസ്ത്രം, റീസണിങ്, ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനെസ്, ഇംഗ്ലീഷ് എന്നിവയായിരിക്കും വിഷയം. ഇതിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സംഭാഷണ വ്യക്തതയ്ക്കായി വോയ്‌സ് ടെസ്റ്റ് നടത്തുന്നു. തുടർന്നായിരിക്കും എ എ ഐ ക്ലാസ് III മാനദണ്ഡങ്ങൾക്കനുസൃതമായി ഫിറ്റ്നസ് ഉറപ്പാക്കുന്ന മെഡിക്കൽ പരീക്ഷയുണ്ടാകുക.

ശമ്പളം

എയർ ട്രാഫിക് കൺട്രോളർ വിഭാഗത്തില്‍ ജോലിക്കാർക്ക് മികച്ച രീതിയിലുള്ള ശമ്പളമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്നത്. പ്രതിമാസ ശമ്പള സ്കെയിൽ 40000 മുതൽ 140000 വരെയാണ്. അടിസ്ഥാന ശമ്പളം 40000 മുതൽ ആരംഭിക്കുന്നു. . ഇതോടൊപ്പം, ഉദ്യോഗാർത്ഥികൾക്ക് ഡിയർനെസ് അലവൻസ് (ഡിഎ), ഹൗസ് റെന്റ് അലവൻസ് (എച്ച്ആർഎ), മെഡിക്കൽ ആനുകൂല്യങ്ങൾ, പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭിക്കും. ഈ ആനുകൂല്യങ്ങളെല്ലാം ഉൾപ്പെടുത്തിയാൽ, മൊത്തം വാർഷിക പാക്കേജ് 13 ലക്ഷം വരെയായിരിക്കും. ഒഫീഷ്യല്‍ വെബ്സൈറ്റ് – www.aai.aero

--- പരസ്യം ---

Leave a Comment

error: Content is protected !!